മിനി ലോറിയിടിച്ച് വയോധിക മരിച്ചു
1568401
Wednesday, June 18, 2025 10:03 PM IST
മഞ്ചേരി: മിനി ലോറിയിടിച്ച് വയോധിക മരിച്ചു. എളങ്കൂര്‍ എടക്കാട് മുണ്ടകോടന് കാര്‍ത്യായനി (63) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം എടക്കാട് പേലേപ്പുറം റോഡിലാണ് അപകടം.
തൊട്ടടുത്ത വീട്ടിലേക്ക് ചക്ക കൊണ്ടുവരാനായി പോയതായിരുന്നു. ചക്കയുമായി തിരികെ വരുമ്പോള്‍ വീടിനു മുന്നില്‍ വച്ചാണ് മിനി ലോറി ഇടിച്ചത്. മഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു.
മക്കള്‍: ഉണ്ണി കൃഷ്ണന്, ശിവദാസന്‍, ശശികല, ഷൈനി. മരുമക്കള്‍: പ്രീത, ബാനിഷ, വേലായുധന്, പരേതനായ സജീവ്.