പൊൻപാറയിൽ കൃഷിനാശം വിതച്ച് കാട്ടാനകൾ
1568586
Thursday, June 19, 2025 5:27 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് പുൽവെട്ട എടത്തനാട്ടുകര റൂട്ടിൽ പൊൻപാറയിൽ കാട്ടാന ശല്യം രൂക്ഷം. ഇരുട്ടിയാൽ കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലെത്തുമെന്ന് കർഷകനായ തോമസ് ചെല്ലിക്കുളം പറഞ്ഞു. തോമസിന്റെ കാർഷിക വിളകൾക്ക് കനത്ത നാശമാണ് കാട്ടാനകൾ വരുത്തിയത്.
വീട്ടുമുറ്റത്തെ പ്ലാവുകളിൽ നിന്ന് ചക്കയൊന്നാകെ ഇവ ഭക്ഷണമാക്കും. കല്ലമ്മാക്കൽ ബേബി, പനംതോട്ടത്തിൽ മണി, ആണ്ടൂരൻ റോയ് എന്നിവരുടെ കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്. കല്ലമ്മാക്കൽ ബേബിയുടെ വീട്ടുമുറ്റത്തെത്തിയ കാട്ടാന ആട്ടിൻകൂട് തകർത്തു. മുറ്റത്തുണ്ടായിരുന്ന തെങ്ങുകളും നശിപ്പിച്ചു. ഒറ്റരാത്രി കൊണ്ട് നിരവധി വാഴകളും കമുകുകളും നശിപ്പിച്ചു.റോഡിലിറങ്ങുന്ന കാട്ടാനകൾ ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ട്.