വിജയോത്സവം നടത്തി
1568592
Thursday, June 19, 2025 5:30 AM IST
കൊളത്തൂർ: എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറ് ശതമാനം വിജയം കൈവരിച്ച കൊളത്തൂർ നാഷണൽ ഹൈസ്കൂളിലെ വിദ്യാർഥികൾക്കുള്ള ആദരം "വിജയോത്സവം 2025' സംഘടിപ്പിച്ചു.
പിടിഎ പ്രസിഡന്റ് കെ.ടി.എ. മജീദ് ഉദ്ഘാടനം ചെയ്തു. എച്ച്എം സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.വി. മുരളി, എംടിഎ പ്രസിഡന്റ് നിഖില, വേണുഗോപാൽ, എസ്എംസി ചെയർമാൻ മൊയ്തീൻകുട്ടി, പിടിഎ വൈസ് പ്രസിഡന്റ് റസിയ, ഗഫൂർ, മണികണ്ഠൻ കൊളത്തൂർ, കെ. രമേശ് കുമാർ, വി.എൽ. ജയ്സി തുടങ്ങിയവർ പങ്കെടുത്തു.