തദ്ദേശ തെരഞ്ഞെടുപ്പ്: ലീഗ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
1568588
Thursday, June 19, 2025 5:27 AM IST
മഞ്ചേരി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ഹാജിയാര്പടി റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എലമ്പ്ര ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എംഎല്‍എ, അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ, ജില്ല വൈസ് പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി, ജില്ലാ സെക്രട്ടറി അന്‍വര്‍ മുള്ളമ്പാറ, മണ്ഡലം പ്രസിഡന്റ് കണ്ണിയന്‍ അബൂബക്കര്‍,
ജനറല്‍ സെക്രട്ടറി പി. എച്ച്. ഷമീം, പി.പി. ഹാജി, കുഞ്ഞാലി മൊല്ല, സി. കുഞ്ഞാപ്പുട്ടി ഹാജി, ഇ.ടി. മോയിന്‍കുട്ടി, എം. അഹമ്മദ്, പി.കെ. മൈമൂന, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇ.എ. സലാം, ട്രഷറര്‍ എസ്. അബ്ദു സലാം തുടങ്ങിവര്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി നടന്ന പരിപാടിയില്‍ ലഖ്മാന്‍ അരീക്കോട്, എന്‍.പി. മുഹമ്മദ് എന്നിവര്‍ വിഷയാവതരണം നടത്തി.