നേതൃത്വ പഠന ക്യാന്പ് സംഘടിപ്പിച്ചു
1568591
Thursday, June 19, 2025 5:30 AM IST
പെരിന്തൽമണ്ണ: ദേശീയ വിദ്യാഭ്യാസ നയവും അനുബന്ധമായി നടത്തിയ സമഗ്ര വിദ്യാഭ്യാസ പരിഷ്കാരങ്ങളും സിബിഎസ്ഇ വിദ്യാലയങ്ങളുടെ ഗുണനിലവാരം വർധിപ്പിച്ചതായും സിവിൽ സർവീസ് ഉൾപ്പെടെയുള്ള ദേശീയ മത്സര പരീക്ഷകളിൽ സിബിഎസ്ഇ വിദ്യാർഥികൾ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്നതായും കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം മേഖലാ പൊതുയോഗവും നേതൃപഠന ക്യാമ്പും വിലയിരുത്തി.
സഹോദയ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പ്രവീൺ ചിറയത്ത് ലീഡർഷിപ്പ് പരിശീലനത്തിന് നേതൃത്വം നൽകി. ഭാരവാഹികളായ കെ. ഉണ്ണികൃഷ്ണൻ, എം. ജൗഹർ , പി. ഹരിദാസ്, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.