പെ​രി​ന്ത​ൽ​മ​ണ്ണ: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം​മൂ​ലം മ​നു​ഷ്യ​ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഇ​വ​യെ വ​ന്ധ്യ​ക​രി​ക്കു​ന്ന​തി​നും പൊ​തു​യി​ട​ങ്ങ​ളി​ൽ നി​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​വാ​നും വേ​ണ്ട സ​ത്വ​ര ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ല​പ്പു​റം ജി​ല്ലാ ചാ​പ്റ്റ​ർ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ, സ്വ​കാ​ര്യ വ്യ​ക്തി​ക​ളോ ജ​ന​വാ​സ​മി​ല്ലാ​ത്ത​യി​ട​ത്ത് സ്ഥ​ലം അ​നു​വ​ദി​ച്ചു ത​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ല​പ്പു​റം ജി​ല്ലാ​ഘ​ട​കം നേ​തൃ​ത്വം ന​ൽ​കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മാ​കാ​ത്ത വി​ധം തെ​രു​വ് നാ​യ്ക്ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​രാ​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ല​പ്പു​റം ജി​ല്ലാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ പി. ​കൃ​ഷ്ണ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കു​മാ​ര​ൻ വ​ള്ളി​യു​ന്ന്, വി​ശ്വ​നാ​ഥ​ൻ മേ​നാ​ത്ത്, ഒ.​കെ. പ്ര​കാ​ശ്, വേ​ലാ​യു​ധ​ൻ പു​ത്തൂ​ർ, മു​ഹ​മ്മ​ദ് യൂ​ന​സ് കി​ഴ​ക്കേ​ത്തി​ൽ, പി.​എം. സു​രേ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.