ആ​ലി​പ്പ​റ​മ്പ്: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ആ​ലി​പ്പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കെ​ട്ടി​ടം ത​ക​ർ​ന്നു. മൂ​ന്നാം നി​ല​യി​ലെ ഷീ​റ്റി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ പ​കു​തി ഭാ​ഗം കാ​റ്റി​ൽ ത​ക​ർ​ന്ന് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ൽ നി​ന്നും നി​ർ​മി​ച്ച നാ​ല് ക്ലാ​സ്റൂ​മു​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ട് ക്ലാ​സ്റൂ​മു​ക​ളു​ടെ ഷീ​റ്റി​ട്ട മേ​ൽ​ക്കൂ​ര​യാ​ണ് പൂ​ർ​ണ​മാ​യും കാ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ടം ന​ട​ന്ന​ത് രാ​ത്രി​യാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.