ഹൃദയത്തിനായി ഒരു നടത്തം
1225679
Wednesday, September 28, 2022 11:46 PM IST
കോഴിക്കോട് : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലാ സഹകരണ ആശുപത്രി സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ 'ഹൃദയത്തിനായി ഒരു നടത്തം' ഇന്ന് രാവിലെ നടക്കും.
7 മണിക്ക് സരോവരം ബയോ പാര്‍ക്കില്‍ നിന്ന് ആരംഭിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കെതിരേ അവബോധം സൃഷ്ടിക്കുന്നതിനാണ് നടത്തം. രോഗശമനത്തെക്കാള്‍ മുന്‍കരുതലാണ് എപ്പോഴും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലത്.
ഇതിനായി ഹോസ്പിറ്റലില്‍ 50 ശതമാനം ഡിസ്കൗണ്ട് നിരക്കില്‍ ഹാര്‍ട്ട് സ്ക്രീന്‍ പാക്കേജ് ഒക്ടോബര്‍ 29 വരെ നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.