ബീച്ചിലെ മാലിന്യങ്ങൾ ഉടൻ നീക്കണം: മനുഷ്യാവകാശ കമ്മീഷൻ
1227969
Friday, October 7, 2022 12:29 AM IST
കോഴിക്കോട്: ബീച്ചിലെ ഫ്രീഡം സ്ക്വയറിലേക്കുള്ള കവാടത്തിന്റെ എതിർവശത്തുള്ള റോഡിൽ മാലിന്യവും മലിനജലവും കെട്ടി കിടന്ന് ദുർഗന്ധമുണ്ടാക്കുന്ന സാഹചര്യത്തിൽ പരിസരം വൃത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. 28 ന് കോഴിക്കോട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.