വീടിനു മുകളിലേക്ക് വാഹനം ഇടിച്ചു കയറി
Tuesday, December 6, 2022 12:08 AM IST
മു​ക്കം: മ​ണ്ണെ​ടു​ക്കു​ന്ന​തി​നാ​യി കൊ​ണ്ട് വ​ന്ന ഹി​റ്റാ​ച്ചി ലോ​റി​യി​ലേ​ക്ക് ക​യ​റ്റു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി.
ചെ​റു​വാ​ടി ത​നെ​ങ്ങ​പ്പ​റ​മ്പ് കോ​നോ​ത്ത് സു​ഹ​റാ​ബി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ലോ​റി​നി​യ​ന്ത്ര​ണം വി​ട്ടു ഇ​ടി​ച്ചു ക​യ​റി​യ​ത്. വാ​ഹ​നം വീ​ടി​ന് മു​ക​ളി​ൽ ത​ങ്ങി നി​ന്ന​തി​നാ​ൽ വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രു​ക്കു​ക​ളി​ല്ല. ലോ​റി നാ​ട്ടു​കാ​രും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് വീ​ടി​നു മു​ക​ളി​ൽ നി​ന്ന് ഇ​റ​ക്കി