പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കണം: കെഎസ്എസ്പിയു
1263527
Tuesday, January 31, 2023 12:06 AM IST
ചക്കിട്ടപാറ: വയനാട്ടിലേക്കുള്ള ചുരമില്ലാത്ത ബദൽ റോഡായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചക്കിട്ടപാറ പഞ്ചായത്ത് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
മലയോര മേഖലയെ സാരമായി ബാധിക്കുന്ന ബഫർ സോൺ വിഷയങ്ങൾ സർക്കാർ രമ്യമായി പരിഹരിക്കണമെന്നും, പെൻഷൻ പരിഷ്കരണ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്തംഗം ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. തോമസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സി. വിജയകുമാർ, കെ.വി. രാഘവൻ, പി.എ. ജോർജ്, എം.കെ. കുഞ്ഞനന്തൻ, വി.എൽ. ലുക്ക എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി തോമസ് ഫിലിപ്പ് (പ്രസിഡന്റ്), പി.പി. സന്തോഷ് കുമാർ (സെക്രട്ടറി), പി. ജെ. മാത്യു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.