ചക്കിട്ടപാറ കുടുംബശ്രീ സിഡിഎസിനു മൈക്രോ ഫൈനാൻസ് വായ്പ വിതരണം ചെയ്തു
1277898
Wednesday, March 15, 2023 11:58 PM IST
ചക്കിട്ടപാറ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മുഖേന നൽകുന്ന മൈക്രോ ഫൈനാൻസ് വായ്പയുടെ വിതരണ ഉദ്ഘാടനം കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ. റോസക്കുട്ടി ടീച്ചർ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. വനിതാ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു ആമുഖ പ്രഭാഷണം നടത്തി. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നുമ്മൽ, കോർപറേഷൻ മേഖലാ മാനേജർ ഫൈസൽ മുനീർ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ വിനിഷ ദിനേശ്, വിനീത മനോജ്, ബിന്ദു സജി എന്നിവർ പ്രസംഗിച്ചു. 47 കുടുംബശ്രീ ഗ്രൂപ്പുകളിലെ 381 അംഗങ്ങൾക്കായി 2,96,30,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. വായ്പ വിനിയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ് തുടങ്ങിയ പദ്ധതികൾ ആരംഭിക്കുകയാണ് ലക്ഷ്യം.