കാളിയാട്ട മഹോത്സവം: ഗതാഗത നിയന്ത്രണം
1281019
Sunday, March 26, 2023 12:04 AM IST
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ പ്രധാന ദിവസങ്ങളായ മാർച്ച് 29, 30, 31 ചെറിയ വിളക്ക്, വലിയവിളക്ക്, കാളിയാട്ടം ദിവസങ്ങളിൽ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ചെറിയ വിളക്ക് ദിവസമായ 29 ന്, ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 9 മണി വരെ കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പയ്യോളി വഴി മേപ്പയ്യൂർ, പേരാമ്പ്ര, ഉള്ള്യേരി വഴി അത്തോളി പാവങ്ങാട് വഴി പോകണം, കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തെക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട് വഴി പോകണം. വടകരയിൽ നിന്നും, കൊയിലാണ്ടിയിലെക്ക് വരുന്ന ബസുകൾ 17-ാം മൈൽ സിൽ ആളെ ഇറക്കി തിരിച്ച് പോകണം. വലിയ ടാങ്കർ വാഹനങ്ങൾ നന്തിമേഖലകളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ നിർത്തിയിടണം, 30 നും, 31 നും, ഉച്ചയ്ക്ക് 12 മണി മുതൽ നിയന്ത്രണം തുടങ്ങും, രാത്രി 10 വരെയായിരിക്കും, നിയന്ത്രണമെന്ന് കൊയിലാണ്ടി എസ്എച്ച് ഒ.കെ.സി.സുബാഷ് ബാബു അറിയിച്ചു.