വ്യാജമദ്യവുമായി വില്പ്പനക്കാരന് പിടിയില്‍
1281685
Tuesday, March 28, 2023 12:19 AM IST
താമരശേരി: അഞ്ച് ലിറ്റര്‍ വ്യാജമദ്യവുമായി ഒരാളെ പിടികൂടി. ചമല്‍ അംബേദ്ക്കര്‍ കോളനിയിലെ കാരപ്പറ്റപുറായില്‍ മില്‍ക്ക് മനോജ് എന്നു വിളിക്കുന്ന കെ.ആര്. മനോജി(46)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന് കുഴിച്ചാലില്‍ നല്കിയ രഹസ്യ വിവരത്ത തുടര്‍ന്നാണ് അറസ്റ്റ്.
താമരശേരി എക്സൈസ് സര്‍ക്കിളിലെ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസ്സര്‍ (ഗ്രേഡ്) സി.ജി. സുരേഷ് ബാബു, സിഇഒമാരായ റസൂണ്‍ കുമാര്‍, ബിനീഷ് കുമാര്‍, ഡ്രൈവര്‍ രാജന് എന്നിവര്‍ പങ്കെടുത്തു.
താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.