കൂടരഞ്ഞി: ലോക ജൈവ വൈവിധ്യ ദിനത്തിന്റെ ഭാഗമായി ഓയിസ്ക ചാപ്റ്റർ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. ഓയിസ്ക ചാപ്റ്റർ കൂടരഞ്ഞി പ്രസിഡന്റ് ഷാജി കടമ്പനാട്ട് ജൈവ വൈവിധ്യ ദിന സന്ദേശം നൽകി. ഓയിസ്ക പ്രസിഡന്റ് ഷാജി കടമ്പനാട്ട്, സെക്രട്ടറി ഷൈജു കോയിനിലം, ജോസ് മൂക്കിലികാട്ട്, ജിമ്മി ഇരുവേലീക്കുന്നേൽ, ജോസ് കുഴുമ്പിൽ, സജി പെണ്ണാപറമ്പിൽ, ജോബി പുതിയേടത്ത്, സജി നിറമ്പുഴ, ജോസ് മണിമലതറപ്പിൽ, അജു പ്ലാക്കാട്ട്, ബാബു ഐക്കരശേരി, ജോയിസ് പെണ്ണാപറമ്പിൽ, രാജു പുഞ്ചത്തറപ്പിൽ, വിനോദ് പെണ്ണാപറമ്പിൽ, ജയ്സൺ മങ്കര, റോണി തോണിക്കുഴിയിൽ എന്നിവർ പങ്കെടുത്തു.