കൂ​ളി​മാ​ട് പാ​ലം 31 ന് ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, May 24, 2023 11:59 PM IST
കോ​ഴി​ക്കോ​ട്: ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ കൂ​ളി​മാ​ട് ക​ട​വി​ൽ ചാ​ലി​യാ​റി​നു കു​റു​കെ കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് നി​ർ​മി​ച്ച കൂ​ളി​മാ​ട് പാ​ലം 31-ന് ​വൈ​കി​ട്ട് നാ​ലി​ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കി​ഫ്ഫി അ​നു​വ​ദി​ച്ച 25 കോ​ടി ചെ​ല​വി​ൽ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2016-17 ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി 2019ൽ ​അ​ന്ന​ത്തെ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
309 മീ​റ്റ​ർ നീ​ള​വും 11 മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ല​ത്തി​ന് ഇ​രു​ഭാ​ഗ​ത്തും 1.5മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യു​ണ്ട്. 35 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ഏ​ഴ് സ്പാ​നു​ക​ളും 12 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള അ​ഞ്ച് സ്പാ​നു​ക​ളു​മു​ണ്ട്.
35 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള സ്പാ​നു​ക​ൾ പു​ഴ​യി​ലും 12 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ക​ര ഭാ​ഗ​ത്തു​മാ​ണ് നി​ർ​മി​ച്ച​ത്.
പാ​ല​ത്തി​ന് ആ​കെ 13 തൂ​ണു​ക​ളു​ണ്ട്. കൂ​ളി​മാ​ട് ഭാ​ഗ​ത്ത് 160 മീ​റ്റ​ർ നീ​ള​ത്തി​ലും മ​പ്രം ഭാ​ഗ​ത്ത് 80 മീ​റ്റ​ർ നീ​ള​ത്തി​ലും അ​പ്രോ​ച്ച് റോ​ഡു​മു​ണ്ട്.