ചക്കിട്ടപാറ: പെയ്സ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഉദ്യോഗാർഥികൾക്ക് തൊഴിൽ മേഖലയിലേക്കുള്ള വഴികാട്ടുകയെന്ന ലക്ഷ്യത്തോടെ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത് ആധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു വത്സൻ, പഞ്ചായത്തംഗങ്ങളായ വിനീത മനോജ്, വിനിഷ ദിനേശൻ, ബിന്ദു സജി, ലൈസ ജോർജ്, എം.എം പ്രദീപൻ, സി.വി രജീഷ്, എം. രജീഷ്,രാ ജൻ കാവിൽ എന്നിവർ പ്രസംഗിച്ചു. മൻസൂർ അലി കാപ്പുമ്മൽ സെമിനാറിൽ ക്ലാസ് നയിച്ചു.