കൃ​പ​ക​ള്‍ നി​റ​ഞ്ഞ വ്യ​ക്തി​ത്വം: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
Monday, May 29, 2023 11:23 PM IST
കോ​ഴി​ക്കോ​ട്: ത​ല​ശേരി മൈ​ന​ര്‍ സെ​മി​നാ​രി​യി​ലെ വൈ​സ് റെ​ക്ട​ര്‍ ഫാ. ​മ​നേ​ാജി​ന്‍റെ വേ​ര്‍​പാ​ടി​ല്‍ താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ്പ് മാ​ര്‍ റെമിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ അ​ഗാ​ധ​മാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തി.​അ​പ്ര​തീ​ക്ഷി​ത വേ​ര്‍​പാ​ട് വ​ലി​യ ആ​ഘാ​ത​മാ​യെ​ന്ന് അ​ദ്ദേ​ഹം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.​
കൃ​പ​ക​ള്‍ നി​റ​ഞ്ഞ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ച്ച​ന്‍റേ​ത്. ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ള്‍ മ​നു​ഷ്യ​ന്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​തു​പോ​ലെ​യ​ല്ല​ല്ലോ.​
ദൈ​വ​ത്തി​ന്‍റെ മ​ന​സ് അ​റി​ഞ്ഞ​വ​ര്‍ ആ​രു​ണ്ട്. അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ല്‍ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ത​ല​ശ്ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​ക്കും വൈ​ദി​ക​ര്‍​ക്കും അ​ദ്ദേ​ഹം അ​നു​ശോ​ച​നം അ​റി​യി​ച്ചു.