കൂടരഞ്ഞിയിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു
1396128
Wednesday, February 28, 2024 5:13 AM IST
കൂടരഞ്ഞി: കൂടരഞ്ഞിയിൽ സ്കൂൾ വിദ്യാർഥി ഉൾപ്പെടെ ഏഴോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നായയുടെ ആക്രമത്തിൽ കുട്ടിയുടെ കൈക്കേറ്റ പരിക്ക് ഗുരുതരമാണ്. രാവിലെ 5.30 നു പള്ളിയിൽ പോയ ഒരാൾക്കാണ് ആദ്യം നായയുടെ കടിയേറ്റത്.
ഉച്ചവരെ കൂടരഞ്ഞി ടൗൺ പ്രദേശത്ത് ഭീതി പരത്തിയ നായയെ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നേതൃത്വത്തിലുള്ള അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടി.