കേരളത്തിലെ ഏറ്റവും വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു
1593141
Saturday, September 20, 2025 5:16 AM IST
കോഴിക്കോട്: കോഴിക്കോടിന് ഏറ്റവും വലിയ കളക്ഷനും ലൈവ് എക്സ്പീരിയൻസും ഒരുക്കുന്ന മൈജിയുടെ കേരളത്തിലെ ഏറ്റവും വലിയ ഫ്യൂച്ചർ ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു. തൊണ്ടയാട് ആരംഭിച്ച എപിക് ഫ്യൂച്ചർ ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ച് മൈജി ചെയർമാൻ എ.കെ. ഷാജിയും അദ്ദേഹത്തിന്റെ മാതാവ് കുഞ്ഞീമ ഹജ്ജുമ്മയും ചേർന്ന് നിർവഹിച്ചു.
ഇന്ന് സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും ചേർന്ന് കോഴിക്കോടിന് ഷോറൂം തുറന്ന് നൽകും. സാധാരണ ഷോപ്പിംഗിൽനിന്ന് വ്യത്യസ്തമായി ഷോറൂമിൽ ഓരോ ഉത്പന്നവും എക്സ്പീരിയൻസ് ചെയ്ത് ഷോപ്പിംഗ് നടത്താൻ കഴിയുന്ന മറ്റൊരിടത്തുമില്ലാത്ത സൗകര്യമാണ് കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ടെക്നോളജിയുടെയും ഗ്ലോബൽ ബ്രാൻഡുകളുടെയും ഏറ്റവും വലിയ കളക്ഷനുകളുള്ള ഒരു അൾട്ടിമേറ്റ് എക്സ്പീരിയൻസ് ഹബായിട്ടാണ് ഈ എപിക് ഷോറൂം എത്തിയിരിക്കുന്നത്. കോഴിക്കോട് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പുതുമകൾക്കൊപ്പം ലോകോത്തര ഷോപ്പിംഗ് അനുഭവമാണ് എപിക് ഷോറൂം സമ്മാനിക്കുന്നത്.
ലോകത്തിലെ ഏറ്റവും പുതിയ ടെക്നോളജിയിലുള്ള പുതിയ ഉത്പന്നങ്ങൾ കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്നതിനൊപ്പം പ്രീമിയം സർവീസും വേൾഡ് ക്ലാസ് ആമ്പിയൻസുമാണ് മൈജി ഫ്യൂച്ചർ എപിക് ഷോറൂം നൽകുന്നതെന്ന് ചെയർമാൻ എ. കെ ഷാജി പറഞ്ഞു.