കേരളത്തിലേത് അഴിമതി ഭരണം: മുല്ലപ്പള്ളി രാമചന്ദ്രൻ
1593153
Saturday, September 20, 2025 5:32 AM IST
നാദാപുരം: അഴിമതി സ്ഥാപനവൽക്കിരിച്ച സർക്കാരാണ് ഒന്പത് വർഷമായി കേരളം ഭരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇത്രയും അഴിമതി ഭരണം നടത്തി ഒരു സർക്കാർ കേരളം ഭരിച്ചിട്ടില്ല. യുഡിഎഫ് വോട്ടേഴ്സ് മീറ്റിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം അരൂർ പെരുമുണ്ടച്ചേരി മാണിക്കോത്ത് മുക്കിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ താഴെ തട്ട് മുതൽ സംസ്ഥാന തലം വരെ അഴിമതിയാണ്.
ഒരു പുത്തൻ ധനിക വർഗത്തിന്റെ സെൽ ഭരണമാണ് കേരളത്തെ നിയന്ത്രിക്കുന്നത്. അവരാണ് പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ എല്ലാ കാര്യവും നിയന്ത്രിക്കുന്നത്. യഥാർത്ഥ സിപിഎമ്മുകാർക്ക് പോലും ഭരണം മടുത്തതായി മുല്ലപ്പള്ളി പറഞ്ഞു. യുഡി.എഫ് ജില്ലാ കൺവീനർ കെ. ബാലനാരായണൻ അധ്യക്ഷത വഹിച്ചു.