ചവറമുഴി റോഡിൽ അപകട ഭീഷണി ഉയർത്തി വൈദ്യുതി ലൈൻ
1593150
Saturday, September 20, 2025 5:32 AM IST
പെരുവണ്ണാമൂഴി: ചവറമുഴി റോഡിൽ കുരിശുപള്ളിക്കടുത്തായി വൈദ്യുതി ലൈൻ ഓടക്കാടുമായി പിണഞ്ഞു കിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. സ്കൂൾ കുട്ടികളടക്കം യാത്ര ചെയ്യുന്ന പാതയോരത്താണ് ഈ അപകടം.
ചക്കിട്ടപാറ കെഎസ്ഇബി അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
photo:
ചവറമുഴി റോഡ് ഓരത്ത് വൈദ്യുതി ലൈൻ ഓടക്കാട് മൂടിയ നിലയിൽ