കിണറിൽ വീണ ആടിനെ രക്ഷപ്പെടുത്തി
1593154
Saturday, September 20, 2025 5:32 AM IST
പേരാമ്പ്ര: നടുവണ്ണൂർ വാകയാട് വീട്ടുവളപ്പിൽ മേയുന്നതിനിടെ കിണറിൽ വീണ ആടിനെ രക്ഷപ്പെടുത്തി.
പടിഞ്ഞാറേവീട്ടിൽ അനിൽ എന്നയാളുടെ ആട് അയൽക്കാരനായ പടിഞ്ഞാറേവീട്ടിൽ കൃഷ്ണന്റെ വീട്ടിലെ കിണറിൽ വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയൂം നാട്ടുകാരും ചേർന്ന് ആടിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരുന്നു.