കാരക്കുറ്റി ജിഎൽപി സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി
1593147
Saturday, September 20, 2025 5:32 AM IST
മുക്കം: കാരക്കുറ്റിയിലേയും പരിസര പ്രദേശങ്ങളിലേയും നിരവധി വിദ്യാർഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ കാരക്കുറ്റി ജിഎൽപി സ്കൂളിന് പൂർവവിദ്യാർഥികളുടെ കൈതാങ്ങ്. 55,000 രൂപ ചെലവിൽ സ്കൂളിന് പുതിയ സൗണ്ട് സിസ്റ്റമാണ് പൂർവവിദ്യാർഥികൾ വാങ്ങി നൽകിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ എം.എ അബ്ദുൽ അസീസ് ആരിഫ് സ്കൂൾ അധികൃതർക്ക് സൗണ്ട് സിസ്റ്റം കൈമാറി. പിടിഎ പ്രസിഡന്റ് വി.മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വി. ഷംലൂലത്ത് മുഖ്യാതിഥിയായി. എസ്എംസി ചെയർമാൻ ഇ.സി സാജിദ്, എംപിടിഎ പ്രസിഡന്റ് സി.കെ ജസീല, എംപിടിഎ വൈസ് പ്രസിഡന്റ് ഷസ്നിയ, പിടിഎ വൈസ് പ്രസിഡന്റ് പി.പി.സി നൗഷാദ്, ഹെഡ്മിസ്റർ ഇൻ ചാർജ് സഫിയ, മുൻ പ്രധാനാധ്യാപകൻ ജി.എ റഷീദ്, അഹമ്മദ് കുട്ടി പൂളക്കത്തടി തുടങ്ങിയവർ സംബന്ധിച്ചു.