കഞ്ചാവ് വില്പന: നാദാപുരത്ത് രണ്ടുപേര്‍ പിടിയില്‍
1424951
Sunday, May 26, 2024 4:22 AM IST
നാദാപുരം: കോഴിക്കോട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുപേര്‍ കഞ്ചാവുമായി പിടിയിലായി. രണ്ടര കിലോയിലധികം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ ബർദ് മാൻ സ്വദേശി അബ്ദുള്ള മൊല്ല (21) , പൊൻമേരി പറമ്പിൽ സ്വദേശി അക്കായി താഴെ കുനിയിൽ എ. കെ. അമൽ ( 26 ) എന്നിവരാണ് പിടിയിലായത്.
നാദാപുരം സിഐ ഇ.വി. ദിനേശിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ നാദാപുരം ബസ്സ് സ്റ്റാന്ഡില്നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ച നിലയിൽ രണ്ടര കിലോ വിലധികം കഞ്ചാവ് അബ്ദുള്ള മൊല്ലയില്‍ നിന്നും കണ്ടെത്തിയത്.
പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച 45 ഗ്രാം കഞ്ചാവാണ് അമലില്‍ നിന്നും പോലീസ് പിടികൂടിയത്. കുനിങ്ങാട് തണ്ണീർ പന്തൽ റോഡിൽ ഹയാത്തുൽ ഇസ്ലാം മദ്രസ ബസ് സ്റ്റോപ്പിന് സമീപം വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.