തെ​രു​വി​ലു​ള്ള​വ​ര്‍​ക്ക് പാ​യ​സം ന​ല്‍​കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Sunday, September 15, 2024 4:48 AM IST
കോ​ഴി​ക്കോ​ട്: ഉ​ത്രാ​ട​ദി​ന​ത്തി​ല്‍ തെ​രു​വി​ലു​ള്ള​വ​ര്‍​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും പാ​യ​സ​വും ന​ല്‍​കി. ബി​ഇ​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​നി​റ്റ്.

പാ​ള​യം ടി​എം​സി ' സൗ​ജ​ന്യ ഫു​ഡ് കൗ​ണ്ട​ര്‍ ' തെ​രു​വി​ല്‍ ക​ഴി​യു​ന്ന അ​ശ​ര​ണ​രു​ടെ വി​ശ​പ്പ​ക​റ്റാ​ന്‍ ന​ട​പ്പാ​ക്കു​ന്ന സ്‌​നേ​ഹ​സ്പ​ര്‍​ശം' പ​ദ്ധ​തി​യോ​ട് സ​ഹ​ക​രി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യ​ത്.


ഏ​ക​ദേ​ശം 150 ആ​ളു​ക​ള്‍​ക്കാ​ണ് പാ​ള​യം പ​രി​സ​ര​ത്തും, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തും തെ​രു​വി​ലെ മ​ക്ക​ള്‍ ചാ​രി​റ്റ​ബി​ള്‍ സ്ഥാ​പി​ച്ച ഫു​ഡ് കൗ​ണ്ട​ര്‍ വ​ഴി ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്.