ഡിവൈഎഫ്ഐ റീത്ത് വച്ച് പ്രതിഷേധിച്ചു
1458806
Friday, October 4, 2024 4:33 AM IST
കൂരാച്ചുണ്ട്: കരിയാത്തുംപാറയിൽ പഞ്ചായത്ത് നിർമിച്ച തുമ്പൂർമുഴി മോഡൽ ജൈവ മാലിന്യ സംസ്കരണ യൂണിറ്റിന് ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി റീത്ത് വച്ച് പ്രതിഷേധിച്ചു.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള ഭൂമിയിലാണ് കഴിഞ്ഞ വർഷം അശാസ്ത്രീയമായി ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് നിർമിച്ചത്. കൃത്യമായി നടവഴി പോലുമില്ലാത്ത ഒരു ചതുപ്പിലാണ് ഇത്തരത്തിലൊരു ജൈവമാലിന്യ സംസ്കരണ യൂണിറ്റ് നിർമിച്ചതെന്നും, യൂണിറ്റ് കാടുമൂടി ഉപയോഗ ശൂന്യമായി കിടക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
മേഖലാ സെക്രട്ടറി ജെസ്റ്റിൻ ജോൺ, ബ്ലോക്ക് കമ്മിറ്റി അംഗം അഡ്വ. വി.കെ ഹസീന, മേഖല ട്രഷറർ മെൽജോ അഗസ്റ്റിൻ, നിഖിൽ ഷാജു എന്നിവർ നേതൃത്വം നൽകി.