മേപ്പാടി പോളിയിൽ വിദ്യാർഥി സംഘർഷം
1245229
Saturday, December 3, 2022 12:33 AM IST
മേപ്പാടി: താഞ്ഞിലോട് ഗവ. പോളിടെക്നിക് കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘർഷം. എസ്എഫ്ഐ-ഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിലൂടെ മേപ്പാടി സിഐ എ.ബി. വിപിൻ, സിവിൽ പോലീസ് ഓഫീസർ ഉണ്ണി എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. ഇരുവരും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണാ ഗൗരി, യുഡിഎഫ് ചെയർമാൻ മുഹമ്മദ് സാലിം തുടങ്ങിയ വിദ്യാർഥികൾക്ക് പരിക്കേറ്റു. അപർണ്ണയും മുഹമ്മദ് സാലിമും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപർണയെ സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ സന്ദർശിച്ചു.
വോട്ടെണ്ണൽ ആരംഭിക്കുന്നത് വരെ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ വാക്ക് തർക്കം ഉടലെടുത്തു. ഫലം പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.