മേപ്പാടി പോളിടെക്നിക് സംഘർഷം: നാലു വിദ്യാർഥികൾ അറസ്റ്റിൽ
1245551
Sunday, December 4, 2022 12:49 AM IST
കൽപ്പറ്റ: മേപ്പാടി പോളിടെക്നിക്കിൽ വെള്ളിയാഴ്ചയുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ടു നാലു പേർ അറസ്റ്റിൽ. മൂന്നാം വർഷ വിദ്യാർഥികളായ കിരണ്‍രാജ്, കെ.ടി. അതുൽ, ഷിബിലി, അബിൻ എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റുചെയ്തത്. സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്കു (22) ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. പോളിടെക്നിക്കിൽ എസ്എഫ്ഐ ചുമതല അപർണയ്ക്കാണ്. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ ഇന്നലെ നഗരത്തിൽ പ്രകടനം നടത്തി.