അന്താരാഷ്ട്ര മണ്ണ് ദിനാചരണം സംഘടിപ്പിച്ചു
1246134
Tuesday, December 6, 2022 12:04 AM IST
കൽപ്പറ്റ: അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണ് ദിനാചരണം നടത്തി.
കൽപ്പറ്റ പള്ളിത്താഴെ സമസ്ത ഹാളിൽ നടന്ന ദിനാചരണം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ ഉദ്ഘാടനം ചെയ്തു. മണ്ണ് പര്യവേഷണ അസി.ഡയറക്ടർ സി.ബി. ദീപ അധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണ പദ്ധതി രൂപീകരണം, ദുരന്ത സാധ്യതകളും അവയ്ക്കുള്ള പദ്ധതി രൂപരേഖ തയാറാക്കലും എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ സി.പി. സുധീഷ്, ജില്ല ടൗണ് പ്ലാനർ ഡോ. ആതിര രവി എന്നിവർ സെമിനാറുകൾ അവതരിപ്പിച്ചു.
ചടങ്ങിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ, കൽപ്പറ്റ ഹൈടെക് സോയിൽ അനലിറ്റിക്കൽ ലാബ് സീനിയർ കെമിസ്റ്റ് പി.ആർ. രഞ്ജിനി, കൽപ്പറ്റ കൃഷി ഓഫീസർ പി. അഖിൽ, ഹൈടെക് സോയിൽ അനലിറ്റിക്കൽ ലാബ് റിസർച്ച് അസിസ്റ്റന്റ് ഇ.കെ. റഹിയാനത്ത്, സോയിൽ സർവേ ഓഫീസർ വി.വി. ധന്യ, തുടങ്ങിയവർ പ്രസംഗിച്ചു. മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ നടത്തിയ ചിത്രരചന, ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.