ക്രിസ്മസ് കരോൾ ഫെസ്റ്റ് നടത്തി
1246135
Tuesday, December 6, 2022 12:04 AM IST
കൽപ്പറ്റ: സിഎസ്ഐ വയനാട് ഏരിയ യുവജനപ്രസ്ഥാനത്തിന്റെയും വയനാട് ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെയും നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഫെസ്റ്റ് മേപ്പാടി സിഎസ്ഐ ഇമ്മാനുവേൽ പള്ളിയിൽ നടത്തി. മലബാർ മഹായിടവക ബിഷപ്പ് റവ.ഡോ. റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം നിർവഹിച്ചു.
യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് ക്രിസ്തുമസ് സന്ദേശം നൽകി. ടി. സിദ്ദിഖ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക് ചർച്ച് ബോർഡ് പ്രസിഡന്റ് റവ. ജോണ്സണ്, വയനാട് ഏരിയ യുവജന പ്രസിഡന്റ് റവ. സാം പ്രകാശ് തൃശിലേരി, ഡിസ്ട്രിക്ട് ചർച്ച് ബോർഡ് സെക്രട്ടറി മാത്യു പി. കുര്യൻ, വയനാട് ഏരിയ യുവജന സെക്രട്ടറി ഷിനു ജോസഫ്, മഹായിടവക വയനാട് എക്സിക്യൂട്ടീവ് അംഗം ബില്ലി ഗ്രഹാം എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ സിഎസ്ഐ സഭകളിൽ നിന്നുമായി 15 ടീമുകൾ പങ്കെടുത്തു. കരോൾഗാന മത്സരത്തിൽ തൃശിലേരി സിഎസ്ഐ സെന്റ്മേരീസ് പള്ളി ഒന്നാം സ്ഥാനവും, മേപ്പാടി സിഎസ്ഐ ഇമ്മാനുവൽ പള്ളി രണ്ടാം സ്ഥാനവും, കൽപ്പറ്റ സിഎസ്ഐ സെന്റ് തോമസ് പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം സിഎസ്ഐ മലബാർ മഹായിടവക ബിഷപ് റവ.ഡോ. റോയ്സ് മനോജ് വിക്ടർ നിർവഹിച്ചു.