വാളാട് പിഎച്ച്സിക്ക് പുതിയ ആംബുലൻസ്
1265282
Sunday, February 5, 2023 11:56 PM IST
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാളാട് പിഎച്ച്സിക്ക് പുതിയ ആംബുലൻസ് ഏർപ്പെടുത്തി. പിഎച്ച്സിയിലെ രോഗികൾക്ക് മാത്രമല്ല പഞ്ചായത്തിലെ മറ്റ് ആവശ്യങ്ങൾക്കും കുറഞ്ഞ ചെലവിൽ ആംബുലൻസ് സൗകര്യം ലഭ്യമാകും.
വാർഷിക പദ്ധതിയിൽ 22 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ആംബുലൻസ് വാങ്ങിയത്. വാഹനത്തിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിയും സെക്രട്ടറി ജയരാജും കൂടി എൻഎച്ച്എം ഡിപിഎം ഡോ. സെമീഹ സെയ്തലവിക്ക് കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹീം, സ്ഥിരം സമിതി അധ്യക്ഷരായ ലൈജി തോമസ്, റോസമ്മ ബേബി, പഞ്ചായത്ത് അംഗങ്ങളായ എം.ജി. ബിജു, ടി.കെ. അയ്യപ്പൻ, വാളാട് പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. സുനന്ദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പിഎച്ച്സി ആവശ്യങ്ങൾക്കും പഞ്ചായത്തിലെ മറ്റ് രോഗികൾക്കും കുറഞ്ഞ നിരക്കിൽ ആംബുലൻസ് സൗകര്യം ലഭ്യമാകും