പഠന സഹായി പ്രകാശനം ചെയ്ത ു
1265784
Tuesday, February 7, 2023 11:27 PM IST
സുൽത്താൻ ബത്തേരി: നഗരസഭ കരിയർ ഗൈഡൻസ് ആൻഡ് അളോഡസെന്റ് കൗണ്സസലിംഗ് സെന്ററിന്റെ സഹായത്തോടെ ’ഒപ്പമുണ്ട് കൂടെ’ എന്ന പേരിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി തയാറാക്കിയ പഠന സഹായി ചെയർമാന് ടി.കെ. രമേശ് പ്രകാശനം ചെയ്തു.
സെന്റ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഇ. ഫിലിപ്പ് ആദ്യ കോപ്പി സ്വീകരിച്ചു. എത്സി പൗലോസ്, ടോം ജോസ്, പി.എം. ലിഷ, സാലി പൗലോസ്, ഷാമില ജുനൈസ്, രാധ രവീന്ദ്രൻ, സി.കെ. ഹാരിഫ്, കെ.എം. സൈനുദ്ദീൻ, പി.എ. അബ്ദുൽനാസർ, ബാലമുരളികൃഷ്ണൻ, ദിലിൻ സത്യനാഥ് എന്നിവർ പ്രസംഗിച്ചു.