വിഷരഹിത പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
1265787
Tuesday, February 7, 2023 11:28 PM IST
പുൽപ്പള്ളി: എം.കെ. രാഘവൻ മെമ്മോറിയൽ എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജും പുൽപ്പള്ളി കൃഷിഭവനും സംയുക്തമായി കോളജിൽ നടത്തിയ സ്ഥാപനതല വിഷരഹിത പച്ചക്കറി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. കോളജ് നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെയായിരുന്നു കൃഷി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ പച്ചക്കറി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ വിളവുകൾ പുൽപ്പള്ളി കൃപാലയ സ്പെഷൽ സ്കൂളിന് നൽകി. പ്രിൻസിപ്പൽ ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു.
ജില്ലാ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ മമ്മൂട്ടി പദ്ധതി വിശദീകരണം നടത്തി. പുൽപ്പള്ളി കൃഷി ഓഫീസർ അനു ജോർജ്, എസ്എൻഡിപി യൂണിയൻ പ്രതിനിധി വിജയൻ കുടിലിൽ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ അജിൽ സലി, അധ്യാപകരായ പി.ആർ. ബിന്ദു, പി.വി. സജിനി സ്റ്റാഫ് സെക്രട്ടറി എം.ഡി. അലക്സ്, പുൽപ്പള്ളി പ്രസ് ക്ലബ് സെക്രട്ടറി സി.ഡി. ബാബു, കൃപാലയ സ്പെഷൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസിന, സിസ്റ്റർ ആൻസ് മരിയ, എൻഎസ്എസ് വോളണ്ടിയർമാരായ ശരുണ്, റിഷാന എന്നിവർ പ്രസംഗിച്ചു.