വീട് നിർമാണം പൂർത്തിയാക്കണമെന്ന്
1279764
Tuesday, March 21, 2023 11:17 PM IST
പന്തല്ലൂർ: പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച തമിഴ്നാട് സർക്കാരിന്റെ സൗജന്യ ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു. നെല്ലിയാളം നഗരസഭാ പരിധിയിലെ മേങ്കോറഞ്ച് കുഞ്ഞൻ പണിയർ കോളനിയിലെ ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ സൗജന്യ ഭവന നിർമാണ പദ്ധതിയിലെ വീടുകളുടെ നിർമാണമാണ് പാതിവഴിയിൽ നിലച്ചത്.
പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച താത്ക്കാലിക ഷെഡ്ഡുകളിലാണിപ്പോൾ ഇവർ താമസിക്കുന്നത്. കാലവർഷത്തിന് മുന്പ് വീടുകളുടെ നിർമാണം പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ജില്ലാ ഭരണകൂടത്തോടും നഗരസഭാ അധികൃതരോടും ആവശ്യപ്പെട്ടു.