കാർഷിക വിളകൾ പിഴുതുമാറ്റി
1282695
Thursday, March 30, 2023 11:57 PM IST
പന്തല്ലൂർ: തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ടാൻടി എസ്റ്റേറ്റിലെ നെല്ലിയാളം ഡിവിഷനിലെ തേയില ചെടികൾ പിഴുതുമാറ്റി.
തേയില പിഴുതുമാറ്റി പകരം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. തേയില തോട്ടം വനഭൂമിയാക്കി മാറ്റുന്നതിന്റെ ഭാഗമായതിനാൽ ഇത് വിവാദമായിരിക്കുകയാണ്. ടാൻടി എസ്റ്റേറ്റ് വനഭൂമിയാക്കി മാറ്റുന്നതിനെതിരേ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. സമരത്തെത്തുടർന്ന് താത്ക്കാലികമായി നിർത്തിവച്ച പ്രവൃത്തി വീണ്ടും ആരംഭിച്ചു. വിവരമറിഞ്ഞ് തൊഴിലാളികൾ സ്ഥലത്തെത്തി തേയില ചെടികൾ പിഴുതുമാറ്റുന്നത് തടയുകയായിരുന്നു. ഇതേത്തുടർന്ന് നടപടി വീണ്ടും നിർത്തിവച്ചു.