വീരേന്ദ്രകുമാർ അനുസ്മരണം
1298189
Monday, May 29, 2023 12:24 AM IST
കൽപ്പറ്റ: ജനതാദൾ-എസ് മണ്ഡലം കമ്മിറ്റി വാഴവറ്റയിൽ എം.പി. വീരേന്ദ്രകുമാർ അനുസ്മരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. വർക്കി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ദാസൻ അധ്യക്ഷത വഹിച്ചു. കെ. വിശ്വനാഥൻ, അനൂപ് മാത്യു, സി. അയ്യപ്പൻ, കെ.എസ്. മോഹനൻ, വി. ഹരി, കെ.പി. അനിൽ ബാബു, വി.പി. തദ്ദേവൂസ്, പി. സുരേഷ്, പി.ജി. സിനോജ്, കെ.ജി. ബാബു എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: സോഷ്യലിസ്റ്റ് സ്റ്റഡി സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ വീരേന്ദ്രകുമാർ അനുസ്മരണം നടത്തി. വി.വി. ജിനചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ഡോ.പി.ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. വീരേന്ദ്രകുമാറിനെക്കുറിച്ച് പി.ജെ. വിജയകുമാർ എഴുതിയ കവിത അദ്ദേഹം ആലപിച്ചു ജൈനസമാജം പ്രസിഡന്റ് സി.വി. നേമി രാജൻ, പി.കെ. സുബ്രഹ്മണ്യൻ, എച്ചോം ഗോപി, സുലോചന രാമകൃഷ്ണൻ, എ.പി. വാസുദേവൻ, റസാഖ് കൽപ്പറ്റ, സി.എച്ച്. സ്റ്റാൻലി, സി. ഹരി, എം.ആർ. രാമകൃഷ്ണൻ, ടി.പി.വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വീരേന്ദ്രകുമാറിന്റെ ഓർമയ്ക്കു പുളിയാർമലയിൽ സ്തൂപം
കൽപ്പറ്റ: പുളിയാർമലയിൽ എൽജെഡി യൂണിറ്റ് കമ്മിറ്റി എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാർഥം സ്തൂപം നിർമിച്ചു. എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്്ണൻ ഉദ്ഘാടനം ചെയ്തു. വയനാടിനെ സ്വന്തം ഹൃദയഭൂമിയായി കണ്ട വീരേന്ദ്രകുമാറിന്റെ സ്നേഹത്തിനും സൗഹൃദത്തിനും മരണമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിർമാണ കമ്മിറ്റി കണ്‍വീനർ കെ.ബി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ, എൽജെഡി ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ,സംസ്ഥാന കമ്മിറ്റിയംഗം പി.കെ. അനിൽകുമാർ, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം കെ. സദാനന്ദൻ, മുനിസിപ്പൽ കൗണ്‍സിലർ കെ.കെ. വത്സല, എൻ.ഒ. ദേവസി, ഏച്ചോം ഗോപി, കെ. സനൂഷ്കുമാർ,കെ. പ്രകാശൻ, ജിതിൻ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.