മ​ണി​പ്പു​ർ വം​ശ​ഹ​ത്യ: എ​കെ​സി​സി പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Tuesday, May 30, 2023 12:29 AM IST
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ളാ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​താ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
മ​ണി​പ്പു​ർ വം​ശീ​യ ക​ലാ​പ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര​വും മ​ണി​പ്പു​ർ സ​ർ​ക്കാ​രും ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
ദ്വാ​ര​കാ ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ൻ​മേ​ലി​ൽ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ജി ഫി​ലി​പ്പ്, റെ​നി​ൽ ക​ഴു​താ​ടി, സ​ജി ഇ​ര​ട്ട​മു​ണ്ട​ക്ക​ൽ, സാ​ജു പു​ലി​ക്കോ​ട്ടി​ൽ, ചാ​ൾ​സ് വ​ട​ശേ​രി​ൽ, ബി​നു തോ​മ​സ് ഏ​റ​ക്കാ​ട്ട്, ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.