ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാം; അ​വ​സ​രം പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കു മാ​ത്രം
Friday, August 9, 2024 5:35 AM IST
ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​ൻ കൗ​ണ്‍​സി​ല​ർ​മാ​രെ നി​യോ​ഗി​ക്കു​ന്നു. ഈ ​മേ​ഖ​ല​യി​ൽ പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന് അ​വ​സ​രം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ സേ​വ​ന​ത്തി​നാ​യി നി​യോ​ഗി​ക്കും.

യോ​ഗ്യ​ത​യും താ​ത്പ​ര്യ​വു​മു​ള്ള​വ​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​യോ​ഡാ​റ്റ [email protected] എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം ​എ സൈ​ക്കോ​ള​ജി, എം​എ​സ്ഡ​ബ്ല്യു (മെ​ഡി​ക്ക​ൽ/​സൈ​ക്യാ​ട്രി) യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.


നി​ശ്ചി​ത യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ​യും ഔ​ദ്യോ​ഗി​ക​മാ​യി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടാ​ത്ത​വ​രെ​യും ക്യാ​ന്പു​ക​ളി​ൽ കൗ​ണ്‍​സ​ലിം​ഗി​ന് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് കൗ​ണ്‍​സ​ലിം​ഗ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​കെ. പ്ര​ജി​ത്ത് അ​റി​യി​ച്ചു.