കാ​സ​ര്‍​ഗോ​ട്ട് തു​മ്പൂ​ര്‍​മു​ഴി മോ​ഡ​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍ സ​ജ്ജ​മാ​യി
Monday, March 27, 2023 1:28 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന തു​മ്പൂ​ര്‍​മു​ഴി മോ​ഡ​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തിന്‍റെ ഏ​ഴു യൂ​ണി​റ്റു​ക​ള്‍ ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​യി. നാ​ളെ രാ​വി​ലെ പ​ത്തി​നു ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​എം.​മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​നാ​മി കോ​ള​നി​യി​ല്‍ മൂ​ന്നെ​ണ്ണ​വും മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ്, സ​ന്ധ്യാ​രാ​ഗം, നെ​ല്ലി​ക്കു​ന്ന് സൗ​ത്ത്, നി​യ​ര്‍ ലൈ​റ്റ് ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​ന്ന് വീ​ത​വു​മാ​ണ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യ​ത്. അ​ഞ്ചെ​ണ്ണം നി​ര്‍​വ​ഹ​ണ ഘ​ട്ട​ത്തി​ലാ​ണ്. മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ര്‍​ഗ്ഗ​മാ​ണ് തു​മ്പൂ​ര്‍​മു​ഴി മോ​ഡ​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍.