താലൂക്ക് ആശുപത്രി കെട്ടിടോദ്ഘാടനം ഒന്നിന്
1282381
Thursday, March 30, 2023 12:47 AM IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഏപ്രില്‍ ഒന്നിന് വൈകുന്നേരം അഞ്ചിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ട് രണ്ടു കോടി രൂപ ഉപയോഗിച്ചാണ് ഈ മൂന്നുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
താഴത്തെ നിലയില്‍ കുട്ടികളുടെ ഒപി പരിശോധന, സ്ത്രീരോഗ വിദഗ്ധയുടെ ഒപി പരിശോധന എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഒന്നാമത്തെ നിലയില്‍ സ്ത്രീകളുടെ വാര്‍ഡും രണ്ടാമത്തെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളും പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.