കാസര്‍ഗോഡ്: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെയും ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ "ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത കേരളം' വൃത്തിയുള്ള കേരളം വലിച്ചെറിയല്‍ മുക്ത കേരളം എന്ന പേരില്‍ ആരോഗ്യ ജാഗ്രത-പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം സംഘടിപ്പിക്കുന്നു.
ഇതര വകുപ്പുകളുടെയും ഏജന്‍സികളുടെയും ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ ബഹുജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് മാലിന്യ സംസ്കരണ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളും നടത്തും. ഗാര്‍ഹികതലം, സ്ഥാപന തലം, പൊതുതലം എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് കാമ്പയിന് നടത്തുന്നത്.