മു​ഴു​വ​ന്‍ ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ര്‍​ഷി​ക​ പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം
Saturday, April 1, 2023 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: 19 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി.
ഇ​തോ​ടെ ജി​ല്ല​യി​ലെ 48 ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ പി.​ ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മം​ഗ​ല്‍​പാ​ടി, കു​മ്പ​ഡാ​ജെ, പ​ട​ന്ന, പ​ള്ളി​ക്ക​ര, എ​ന്‍​മ​ക​ജെ, ക​യ്യൂ​ര്‍-​ചീ​മേ​നി, പി​ലി​ക്കോ​ട്, വെ​സ്റ്റ് എ​ളേ​രി, കോ​ടോം-​ബേ​ളൂ​ര്‍, മ​ഞ്ചേ​ശ്വ​രം, പു​ല്ലൂ​ര്‍-​പെ​രി​യ, ഈ​സ്റ്റ് എ​ളേ​രി, ചെ​റു​വ​ത്തൂ​ര്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, കു​മ്പ​ള, മ​ധൂ​ര്‍, തൃ​ക്ക​രി​പ്പൂ​ര്‍, ഉ​ദു​മ പ​ഞ്ചാ​യ​ത്തു​ക​ള്‍, കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നീ ത​ദ്ദേ​ശ സ്ഥ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.