ജനകീയ സദസ് സംഘടിപ്പിച്ചു
1224963
Monday, September 26, 2022 10:51 PM IST
ചാത്തന്നൂർ: ഡിവൈഎഫ്ഐ ആദിച്ചനല്ലൂർ മേഖലാ കമ്മിറ്റി ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു.
രാജ്യത്തും, കേരളത്തിലും വർധിച്ചുവരുന്ന മയക്കു മരുന്നിന്റെ ഉപയോഗം സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റുവാൻ ലക്ഷ്യമിട്ട് കേരളത്തിലെ സര്ക്കാർ നടത്തുന്ന പ്രവർത്തനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും സമൂഹത്തിൽ ആപത്തായി മാറിയിട്ടുള്ളതും യുവജനങ്ങളുടെ ആരോഗ്യവും ഭൗതികവുമായ കഴിവുകളെ തകർക്കുന്നതുമായ ഈ വിപത്തിനെതിരെ ശക്തമായ പ്രചരണപ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം
ലഹരി വിരുദ്ധ ജനകീയ സദസ് കൊല്ലം ഡെപ്യൂട്ടി കളക്ടർ നിർമ്മൽ കുമാർ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉറപ്പാവരുത്തുവാൻ വേണ്ടി പ്രവർത്തിക്കണമെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐ ആദിച്ചനല്ലൂർ മേഖലാ പ്രസിഡന്റ് സാജിദ് അധ്യക്ഷത വഹിച്ചു.
ആദിച്ചനല്ലൂർ മേഖലാ സെക്രട്ടറി ജിനൻ, ചാത്തന്നൂർ സിവിൽ എക്സ്ൈസ് ഓഫീസർ ജ്യോതി. ജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്,സജി കുമ്മല്ലൂർ, പഞ്ചായത്ത് അംഗം ബി. ഹരികുമാർ, സാംസ്കാരിക പ്രവർത്തകരായ ഡി. അജിത്കുമാർ, രാജീവ്കുമാർ , രാഹുൽ എന്നിവർ പ്രസംഗിച്ചു.