ശബ്ദമലിനീകരണം : ഒരു മാസത്തിനകം നടപടിയെടുക്കണമെന്ന്
1592923
Friday, September 19, 2025 6:46 AM IST
കൊല്ലം : കൊട്ടാരക്കര വാളകത്തുള്ള എസ്എൻഡിപിബ്രാഞ്ച്ഗുരുമന്ദിരത്തിൽ നിന്നുള്ള ശബ്ദമലിനീകരണം ഒരു മാസത്തിനകം പരിഹരിക്കണമെന്നും തുടർന്ന് രേഖാമുലം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.
തന്റെ വീടിന് സമീപമുള്ള ഗുരുമന്ദിരത്തിൽ സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ഹോൺ സ്പീക്കർ ഉപയോഗിക്കുകയാണെന്നും തനിക്ക് പഠിക്കാനോ രക്ഷാകർത്താക്കൾക്ക് സമാധാനപൂർണമായ ജീവിതം നയിക്കാനോ കഴിയുന്നില്ലെന്നാണ് പരാതി.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഗുരുമന്ദിരത്തിന്റെ ഭാരവാഹികളോട് ശബ്ദമലിനീകരണം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരന്റെ വീടിന്റെ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സൗണ്ട് ബോക്സ് മാറ്റി സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ നിരോധിക്കപ്പെട്ട കോളാമ്പി മൈക്കാണ് ഉപയോഗിക്കുന്നതെന്നും ശബ്ദമലിനീകരണം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.