അലയമണ്‍ പഞ്ചായത്തില്‍ പോഷക തോട്ടം പദ്ധതിക്കു തുടക്കമായി
1592920
Friday, September 19, 2025 6:46 AM IST
അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തില്‍ പോഷക തോട്ടം പദ്ധതിക്കു തുടക്കമായി. ജനകീയാസൂത്രണം 2025 – 26 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകളിലെ സ്കൂളുകള്‍, അങ്കണവാടികള്‍, ബഡ്സ്കൂള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പച്ചക്കറി കൃഷി നടത്തുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ഇതിനായി ഒരു സ്ഥാപനത്തിന് 25 ചട്ടികള്‍, പോര്ട്ടീന് മിശ്രിതം, പച്ചക്കറി തൈകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നല്‍കും. കൃഷി ഭവന് വഴി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഒരു യൂണിറ്റിന് 5,000 രൂപയാണ് ചിലവഴിക്കുക. ആകെ രണ്ടുലക്ഷത്തോളം രൂപ പദ്ധതിക്കായി ചിലവിടും.
വിഷരഹിത പച്ചക്കറി ഉത്പാദനത്തോടൊപ്പം കുട്ടികളില്‍ കൃഷിയുടെ പ്രധാന്യം മനസിലാക്കി നല്‍കുക എന്നതും ലക്ഷ്യമിടുന്നുണ്ട്. ചണ്ണപ്പേട്ട മൂങ്ങോട് സെന്റ് മേരീസ് സ്കൂളി വച്ച് സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജി. പ്രമോദ്,
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. മുരളി, ഗീതാകുമാരി, കൃഷി ഓഫീസര്‍ അഞ്ജന ജെ മധു, സ്കൂള്‍ എച്ച്എം സോണിയ, പഞ്ചായത്ത് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, കൃഷിവകുപ്പ്, ഐസിഡിസി ഉദ്യോഗസ്ഥര്‍ അടക്കം നിരവധിപേര്‍ പങ്കെടുത്തു.