പോലീസിനെ രാഷ്ട്രീയവത്കരിച്ചത് മുഖ്യമന്ത്രിക്ക് ആപത്തായി മാറി: സണ്ണി ജോസഫ് എംഎൽഎ
1592919
Friday, September 19, 2025 6:46 AM IST
കൊല്ലം : മർദന വീരന്മാരായ പോലീസിനെ നിയന്ത്രിക്കുവാൻ കഴിയാത്ത അവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി ചേർന്നുവെന്നും പോലീസിനെ രാഷ്ട്രീയവത്കരിക്കുവാൻ കൂട്ടുനിന്നതിന്റെ ഫലമാണ് പോലീസ് ഈ അവസ്ഥയിലായതെന്നും കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് എംഎൽഎ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെപിസിസി ജന. സെക്രട്ടറിമാരായ പഴകുളംമധു, എം.എം. നസീർ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി .രാജൻ, ചിറ്റുമൂല നാസർ, വാളത്തുംഗൽ രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.