ലോക മുളദിനം ആഘോഷിച്ചു
1592918
Friday, September 19, 2025 6:46 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ലോക മുളദിനം ആഘോഷിച്ചു. വിദ്യാർഥികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.
ഒന്നാം സ്ഥാനം ബിരുദാനന്തര ബിരുദ വിദ്യാർഥി ബി.ലക്ഷ്മിക്കും രണ്ടാം സ്ഥാനം രണ്ടാം വർഷ ബിരുദ വിദ്യാർഥികളായ ബി. അനാമിക,അനുജഎന്നിവർക്കും മൂന്നാം സ്ഥാനം ബിരുദാനന്തര ബിരുദ വിദ്യാർഥി വൈഷ്ണവ് ജെ.നായർക്കും ലഭിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ പ്രഫ. ഡോ. സിന്ത്യ കാതറിൻ മൈക്കിൾ നിർവഹിച്ചു. ഡോ.സിനിലാൽ.ബി, ഡോ.ഡിന്റുഎന്നിവർ മുള നട്ടു വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ചു. തുടർന്ന്കാന്പസിലെ മുളമുത്തശിയെ ആദരിക്കുകയും ചെയ്തു.