ദേശീയ ഗെയിംസ്: റഗ്ബി ടീം യാത്ര തിരിച്ചു
1224964
Monday, September 26, 2022 10:52 PM IST
കൊല്ലം: ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള കേരള റഗ്ബി വനിത ടീമിന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്ര അയപ്പ് നൽകി.
കൊല്ലം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസറ്റ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡോ. കെ.രാമഭദ്രൻ, സംസ്ഥാന റഗ്ബി അസോസിയേഷൻ സെക്രട്ടറി ആർ .ജയകൃഷ്ണൻ, ട്രഷറർ സലിം കെ.ഇടശേരി എന്നിവർ പങ്കെടുത്തു.
12 പേരടങ്ങുന്ന ടീമിനെ തിരുവനന്തപുരം സ്വദേശിനി രേഷ്മ .എസ് നയിക്കും. മുഖ്യ പരിശീലകൻ ജോർജ്. സഹ പരിശീലകൻ വിനായക് ഹരിരാജ്, മാനേജർ നീതു.എസ് എന്നിവർ ടീമിനെ അനുഗമിക്കും.
ഏഴ് വർഷങ്ങൾ മുന്പ് കേരളത്തിൽ 35 -ാമത് നാഷണൽ ഗെയിംസ് നടന്നപ്പോൾ കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ വച്ച് കേരള റഗ്ബി വനിതാ ടീം വെങ്കല മെഡൽ നേടുകയുണ്ടായി.
ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 25 വരെ 33 ദിവസത്തെ കേരള ടീമിന്റെ പരിശീലനം കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ വച്ച് തന്നെയാണ് നടന്നത്.
നാളെ മുതൽ 30 വരെ ഗുജറാത്തിലെ അഹമദാബാദ് ട്രാൻസ് സ്റ്റേഡിയ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചാണ് റഗ്ബി മത്സരങ്ങൾ നടക്കുക.
രേഷ്മ. എസ്, രേഷ്മ. എം എസ്, റോഷ്മി. ഡി, മായ. എം, ആര്യ. എസ്, ജോളി. എം, ആർദ്ര. ബി ലാൽ, സുബിന. ബി, കൃഷ്ണ മധു, ഡോണ ഷാജി, ആദിത്യ. റ്റി എം, ആതിര. കെ പി എന്നിവരാണ് ടീമംഗങ്ങൾ.