എ​ഴു​കോ​ൺ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ന​വീ​ക​ര​ണ​ത്തി​ന് 55 ല​ക്ഷം
Tuesday, September 27, 2022 11:07 PM IST
കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ന്‍റെ ഉ​യ​ര​വും നീ​ള​വും കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​ന് 55 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ ക​രാ​ർ ന​ട​പ​ടി​ക​ൾ ഉ​ട​നാ​രം​ഭി​ക്കും
നി​ല​വി​ലെ പ്ലാ​റ്റ്ഫോ​മി​ന്‍റെ ഉ​യ​രം റെ​യി​ൽ​വേ പാ​ള​ത്തി​ൽ നി​ന്നും 45 സെ.​മീ​റ്റ​ർ മാ​ത്ര​മാ​ണ്.​ഇ​ത് 84 സെ. ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തും.​ഇ​തോ​ടെ മെ​മു ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വീ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​നാ​യാ​സം ക​യ​റാ​ൻ ക​ഴി​യും. ഫ്ലാ​റ്റ്ഫോ​മി​ന്‍റെ നീ​ള​വും അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ൽ വ​ർ​ധി​പ്പി​ക്കും.​നി​ല​വി​ൽ 270 മീ​റ്റ​റാ​ണ് പ്ലാ​റ്റ്ഫോ​മി​ന്‍റെ നീ​ളം.​ ഇ​ത് 12 ബോ​ഗി​ക​ളു​ള്ള ട്രെ​യി​ൻ നി​ർ​ത്തു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ വി​ധ​മാ​ണ്. നീ​ളം 150 മീ​റ്റ​ർ കൂ​ടി കൂ​ട്ടി 420 മീ​റ്റ​റാ​ക്കും. നീ​ളം വ​ർ​ധി​ക്കു​ന്ന​തോ​ടെ 18 ബോ​ഗി​ക​ളു​ള്ള ട്രെ​യി​നി​നു വ​രെ നി​ർ​ത്തി​യി​ടാ​ൻ ക​ഴി​യും. കൊ​ല്ലം ഭാ​ഗ​ത്തേ​ക്കു​ള്ള പ്ലാ​റ്റ്ഫോ​മാ​ണ് പു​തു​ക്കി നി​ർമി​ക്കു​ന്ന​ത്.​പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖയ്​ക്ക് അ​നു​മ​തി​യാ​യി​ട്ടു​ണ്ട്.
പ്ലാ​റ്റ്ഫോ​മി​ന്‍റെ ഉ​യ​ര​ക്കു​റ​വു​മൂ​ലം ട്രെ​യി​നിൽ ക​യ​റി പ​റ്റാ​ൻ ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. അ​തി​നാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​കു​ന്ന​ത്.